ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിയായ നാല് വയസ്സുകാരി മരിച്ചു

Kannadiparamba online news

കാഞ്ഞിരോട്:

ഒമാനിലെ സലാലയിൽ നടന്ന കാർ അപകടത്തിൽ കണ്ണൂർ സ്വദേശിനായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ബാംഗളൂരിലെ കെഎംസിസി നേതാവും സാമൂഹ്യ പ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെയും, മുക്കണ്ണി കരക്കാട് റസിയയുടെയും( മാണിയൂർ തണ്ടപ്പുറം) മകളായ ജസാ ഹയറയാണ് മരണപ്പെട്ടത്.

ഒമാനിലെ സലാലയിൽ നിന്ന് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം ആദം മിൽ വെച്ച് ചുഴിക്കാറ്റിൽ നിയന്ത്രണം വിട്ടാണ് അപകടംഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു അംഗങ്ങൾ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

നൗഷാദ് കാക്കേരിയുടെ നേതൃത്വത്തിൽ ഒമാൻ KMCC പ്രവർത്തകർ സ്ഥലത്തെത്തി അടിയന്തിര സഹായങ്ങൾ ചെയ്യുന്നുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!