തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം നടത്തി

Kannadiparamba online news

മയ്യിൽ:
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് തല സംഗമം മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഡിറ്റോറിയത്തിൽ വിജയകരമായി നടന്നു.
ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ കാര്യ ചെയർമാൻ എൻ.വി. ശ്രീജിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം. വിമല അധ്യക്ഷത വഹിച്ചു.

മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി.കെ. ശേഖരൻ മാസ്റ്ററുടെ പേരിൽ അവാർഡ് നേടിയ എം. നാരായണനെ സെക്രട്ടറി മുകുന്ദൻ മഠത്തിൽ അനുമോദിച്ചു.
എ. പ്രഭാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന പദ്ധതി രേഖ എം.കെ. രമേഷ് കുമാറും, ജില്ലാ പദ്ധതി രേഖ പി.കെ. വിജയനും അവതരിപ്പിച്ചു.
റിപ്പോർട്ട് അവതരിപ്പിച്ചത് ഇ.കെ. അജിത്കുമാർ ആയിരുന്നു.

പി.പ്രദീഷ്, പി.വിനോദ്, കെ.രാമചന്ദ്രൻ, ഇ.പി.ആർ. വേശാല, പി.ജനാർദ്ധനൻ, കെ.പി. കുഞ്ഞിക്കൃഷ്ണൻ, വി.സി. അരവിന്ദാക്ഷൻ, ടി.വി. ജയകൃഷ്ണൻ, റംല പക്കർ, കെ.വി. ശശീന്ദ്രൻ, വി. സഹദേവ്, പി.പ്രശാന്തൻ, രാജേഷ് കൊവ്വൽ, കെ.സി. രമേശൻ തുടങ്ങി നിരവധി അംഗങ്ങൾ സംസാരിച്ചു.

അനുസരിച്ച് ആറാം ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!