കണ്ടക്കൈ: കണ്ടക്കൈ എ എൽ പി സ്കൂളിലെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ (PTA) വാർഷിക ജനറൽ ബോഡി യോഗം വലിയ പങ്കാളിത്തത്തോടെ നടന്നു. യോഗത്തിന് മുമ്പായി എക്സിക്യൂട്ടീവ് യോഗവും ചേർന്നു. പി.ടി.എ. പ്രസിഡന്റ് പി.പി. ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം വാർഡ് മെമ്പർ കെ.വി. സതീദേവി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സി. വിനോദ് പ്രവർത്തന റിപ്പോർട്ടും, എസ്.ആർ.ജി കൺവീനർ വി. മിനി വരവ് ചെലവ് കണക്കും, അമൽ വി.പി. വാർഷിക കലണ്ടറും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കൊടുവിൽ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു.
പ്രധാന തീരുമാനങ്ങൾ:
• ഉച്ചഭക്ഷണ പദ്ധതിയിൽ പി.ടി.എ.യുടെ സഹകരണത്തോടെ മെച്ചപ്പെടുത്തലുകൾ വരുത്തും. ഭക്ഷണമെനുവിൽ കൂടുതൽ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തും.
• പി.ടി.എ. സംഭാവന 100 രൂപ വർധിപ്പിച്ച് 600 രൂപ ആക്കും. 300 രൂപ വീതം നവംബറും മാർച്ചും മാസങ്ങളിലായി രണ്ട് ഗഡുക്കളായി അടയ്ക്കണം. രണ്ട് കുട്ടികളുള്ള രക്ഷിതാക്കൾക്ക് ഇളവ് നൽകും.
• സ്കൂൾ വണ്ടിയുമായി ബന്ധപ്പെട്ട നിലവിലുള്ള വിഹിതം തുടരും.
• പഴയ ബുധനാഴ്ച യൂണിഫോം റദ്ദാക്കി പുതിയത് (ടി-ഷർട്ട്, പാന്റ്സ്, സ്കർട്ട്) പരിചയപ്പെടുത്തും.
• സമഗ്ര ഗുണമേന്മ വർഷത്തെ ലക്ഷ്യങ്ങൾ നേടാൻ അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് യോഗം ആഹ്വാനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.പി. ഷിബുവിന് യാത്രയയപ്പ് നൽകി ആദരിച്ചു.
പുതിയ പി.ടി.എ. ഭാരവാഹികൾ:
• പ്രസിഡന്റ്: ബിജു പി
• വൈസ് പ്രസിഡന്റുമാർ: മുനീർ സി.പി., മനോജ് കെ.വി.
മദർ പി.ടി.എ. ഭാരവാഹികൾ:
• പ്രസിഡന്റ്: അഷിത കെ
• വൈസ് പ്രസിഡന്റുമാർ: ചിത്ര എൻ.പി., മുർഷിദ പി.പി.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

