ഹാശിം തങ്ങൾ അനുസ്മരണം ജൂലൈ 15 ന്

Kannadiparamba online news

കണ്ണാടിപ്പറമ്പ്:കണ്ണൂരിന്റെ മത – ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് പ്രോജ്ജ്വലിച്ച് നിൽക്കുന്ന വൈജ്ഞാനിക സൗധം കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിന്റെ മുഖ്യ ശിൽപിയും സ്ഥാപക പ്രസിഡൻ്റും കോളേജ് പ്രിൻസിപ്പലും ജില്ലാ നാഇബ് ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങൾ പതിനൊന്നാം വഫാത്ത് വാർഷികം അനുസ്മരണവും പ്രാർഥനാ സംഗമവും ജൂലൈ 15 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഹസനാത്ത് കാമ്പസിൽ നടക്കും. ശൈഖുനാ പി.പി ഉമർ മുസ്ലിയാർ, സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ, സയ്യിദ് അലി ബാഅലവി തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ തിരൂർ, അബ്ദുർ റഹ്മാൻ കല്ലായി, അഡ്വ.സൈനുദീൻ, അഡ്വ.അബ്ദുൽ കരീംചേലേരി തുടങ്ങി പ്രമുഖ നേതാക്കളും സാദാത്തീങ്ങളും പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!