ഞാറ്റുവേല ചന്തയും കർഷകസഭയും

Kannadiparamba online news

കൊളച്ചേരി : കേരള കാർഷിക വികസന കർഷകക്ഷേമ വകു പ്പും കൊളച്ചേരി കൃഷിഭവനും ചേർന്ന് കർഷകസഭയും ഞാറ്റുവേല ചന്തയും വില്പനയും സംഘടിപ്പിച്ചു. കർഷകസഭ യും വിള ഇൻഷുറൻസ് കാംപയിനും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻ്റ് എം. സജ്മ അധ്യക്ഷതവഹിച്ചു.

എടക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ നിഷ ജോസ് പദ്ധതി വിശ ദീകരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യം, വാർഡ് മെ മ്പർമാരായ കെ.പി. നാരായണൻ, ഇ.കെ. അജിത, അബ്ദുൽ സലാം, വി.വി. ഗീത, കൃഷി ഓഫീ സർ വി.വി. അജീഷ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!