കുണ്ടറയില്‍ മേശയുടെ ഗ്ലാസ് പൊട്ടി വീണു; അഞ്ചു വയസുകാരന്‍ മരിച്ചു

Kannadiparamba online news

കൊല്ലം: കുണ്ടറയില്‍ മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു ( accident death ). സുനീഷ്, റൂബി ദമ്പതികളുടെ മകന്‍ എയ്ദന്‍ ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ചോര വാര്‍ന്ന നിലയില്‍ കണ്ട കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവ സമയത്ത് വീട്ടില്‍ കുഞ്ഞും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ കുളിമുറിയിലായിരുന്നു. ഈസമയത്ത് കുഞ്ഞ് ഹാളില്‍ ഒറ്റയ്ക്കായിരുന്നു. ടീപ്പോയിലെ ഗ്ലാസ് പൊട്ടിവീണ് എയ്ദന്റെ കാലില്‍ തുളച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തുടയിലേക്കാണ് ഗ്ലാസ് തുളച്ചുകയറിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!