കണ്ണൂർ: ഗ്രാമീണ കലാസമിതികൾക്ക് പ്രവർത്തന ഗ്രാൻ്റ് അനുവദിക്കണമെന്ന് കേന്ദ്ര കലാസമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഗ്രാമീണ കലാസമിതികളുടെ ഏകോപനത്തിനും, പ്രവർത്തനങ്ങൾ ശക്തി പെടുത്തുന്നതിനുമായി ജില്ലകളിൽ കേന്ദ്ര കലാസമിതി യുടെ രൂപീകരണത്തിനായി അക്കാദമിയിൽ അഫിലിയേഷനുള്ള കലാ സംഘടനകളുടെ കൺവെൻഷൻ കണ്ണൂർ ടി.കെ ബാലൻ ഹാളിൽ ( എൻജിഒ ബിൽഡിംഗിൽ ) സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ടി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. അക്കാദമി അംഗം രാജ്കുമാർ നീലേശ്വരം പ്രസംഗിച്ചു. യു ജനാർദ്ദനൻ സ്വാഗതവും ശ്രീധരൻ സംഘമിത്ര നന്ദിയു പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡൻ്റ്. ടി.വേണുഗോപാലൻ പാപ്പിനിശേരി
വൈസ് പ്രസിഡൻ്റ് : പി.പുഷ്ജൻ മലപ്പട്ടം
സെക്രട്ടറി : ശ്രീധരൻ സംഘമിത്ര
ജോ:സെക്രട്ടറി : ഇ. മോഹനൻ കുറ്റിക്കോൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

