കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികൾക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ വിതരണം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.കോർപ്പറേഷനിലെ എല്ലാ വിഭാഗങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ വാർഷിക പദ്ധതിയിലൂടെ നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് മേയർ പറഞ്ഞു. വിദ്യാഭ്യാസം തൊഴിൽ , ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ആനുകുല്യങ്ങൾ നൽകിയിട്ടുണ്ട് . 15 മത്സ്യ തൊഴിലാളികൾക്ക് ഇരുചക്ര വാഹനവും ഐസ് ബോക്സും 25 മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപുമാണ് വിതരണം ചെയ്തത്. ചടങ്ങിൽ ഡെപ്യുട്ടി മേയർ പി. ഇന്ദിര, കൗൺസിലർ സാബിറ ടീച്ചർ, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ ആർ ജുബിനു, ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ രതീഷ് ടി. കെ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

