പെരുമ്പടവ്: പ്രശസ്തമായ മാഹി പള്ളി പെരുന്നാളിനോടനുബന്ധിച്ച് തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടന പാക്കേജ് സർവീസിന് തുടക്കമായി. പെരുമ്പടവ് ടൗണിൽ നടന്ന ചടങ്ങിൽ എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ, മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാൽ, പെരുമ്പടവ് സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോർജ് തൈക്കുന്നുംപുറം, പഞ്ചായത്ത് മെമ്പർ ജെയ്സൺ പുത്തേട്ട് തുടങ്ങിയവർ സംസാരിച്ചു. പെരുമ്പടവിലെ സുരേഷ് കോളിയാട്ടാണ് ഇന്നത്തെ സർവീസ് സ്പോൺസർ ചെയ്തത്.
യാത്രാ വിവരങ്ങൾ:
റൂട്ട്: ഒക്ടോബർ 5 മുതൽ 22 വരെ ദിവസേന രാവിലെ 8 മണിക്ക് പെരുമ്പടവിൽ നിന്നും ആരംഭിച്ച് ചപ്പാരപ്പടവ്, ചാണോക്കുണ്ട്, ഒടുവള്ളി, തളിപ്പറമ്പ്, മയ്യിൽ, ചാലോട് വഴി തലശ്ശേരിയിലൂടെ മാഹി പള്ളിയിൽ എത്തിച്ചേരും.
മുഴപ്പിലങ്ങാട് ബീച്ച് സന്ദർശനം: വൈകിട്ട് 3 മണിക്ക് മാഹിയിൽ നിന്നും തിരിക്കുന്ന വാഹനം ഇന്ത്യയിലെ തന്നെ ഏക ഡ്രൈവിംഗ് ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിച്ചാണ് തിരികെ പെരുമ്പടവിൽ എത്തുക.
പ്രത്യേകത: ദിവസേനയുള്ള ഈ സർവീസുകൾ വ്യക്തികൾക്കും സംഘടനകൾക്കും ആവശ്യാനുസരണം ഏറ്റെടുത്ത് നടത്താനുള്ള (Chartered/Booking) സൗകര്യവുമുണ്ട്.
ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

