സ്‌കൂട്ടർ മോഷണം പോയി

Kannadiparamba online news

കണ്ണൂർ: ഹോട്ടലിന് മുന്നിൽപാർക്ക് ചെയ്ത സ്‌കൂട്ടർ മോഷണം പോയി. ഇരിക്കൂർ ആയിപ്പുഴ സ്വദേശി റഫീന മൻസിലിലെ കെ.വി. റഫീഖിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. 29 ന് രാത്രി 8.30 മണിക്കും 8.40 മണിക്കുമിടയിലുള്ള സമയം പയ്യാമ്പലം ബൈഫോർ ഹോട്ടലിന് മുൻവശം പാർക്ക് ചെയ്ത പരാതിക്കാരൻ്റെ മരുമകൻ്റെ ഉടമസ്ഥതയാലുള്ള കെ.എൽ. 78.ഇ. 0114 നമ്പർ സ്‌കൂട്ടറാണ് മോഷണം പോയത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!