കേരളത്തിലെ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും മികച്ച പ്രവർത്തനങ്ങൾ ലോകമെമ്പാടും അറിയിക്കുന്നതിന് വേണ്ടി കൊല്ലം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കേരള പഞ്ചായത്ത് വാർത്ത ചാനൽ നൽകി വരുന്ന മൂന്നാമത് അന്തർദേശീയ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ സമഗ്ര വിഭാഗത്തിൽ നൽകി വരുന്ന അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരത്തിന് നാറാത്ത് ഗ്രാമ പഞ്ചായത്ത് അർഹമായി. തൃശ്ശൂർ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ മുൻ എംപി അഡ്വ :കെ സോമ പ്രസാദിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

