കൊളച്ചേരി: ഈ വര്‍ഷത്തെ നാടകരാവുകള്‍ക്ക് മാറ്റു കൂട്ടുന്നതിനായുള്ള രചനാ പണിപ്പുരയിലാണ് ശ്രീധരന് സംഘമിത്ര. ഏപ്രില്‍ 25-ന് അരങ്ങിലെത്തുന്ന ഗംഗ എന്ന 36ാമത് നാടകത്തിന്റെ മിനുക്കു പണിയിലാണ് നാടകത്തെ എക്കാലവും നെഞ്ചേറ്റിയ കമ്പിലിന്റെ സ്വന്തം സംഘമിത്ര ശ്രീധരന്.

സമൂഹത്തിലെ തിന്മകള്ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണ് ഇദ്ധേങത്തിന്രെ ഒട്ടു മിക്ക നാടകങ്ങളുടെയും പ്രമേം. ഭാരത്ഭവന്‍ നാടകരചനക്കേര്പ്പെടുത്തിയ പുരസ്കാരം ഇദ്ധേഹത്തിന്റെ തീക്കലശത്തെ തേടിയിത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. സ്ത്രീകള്‍ മാത്രം കഥാപാത്രമായ ആറ് നാടകങ്ങള്‍ ജില്ലക്കകത്തും പുറത്തും അമ്പതിലധികം വേദികള്‍ പിന്നിട്ടതായിരുന്നു. ഗംഗയിലും സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമാണ്. ഗംഗ ഒഴുകിക്കൊണ്ടേയിരിക്കും സ്ത്രീകളുടെ ജീവിതങ്ങളും എന്നാണ് നാടകത്തിന്റെ തുടക്കത്തില്‍ നാം കേള്‍ക്കുക. കര്‍ഷക സമരത്തിന്റെ കഥ പറയുന്ന മേടം സാക്ഷി, മൊറാഴ സമര നായകന് അറാക്കല്‍ എന്നിവ ചരിത്ര നാടകങ്ങളാണ്. ഓട്ടന്‍ തുള്ളല്‍, ചെറുകഥകല്, നാടകസാമാഹാരം എന്നിവയും ശ്രീധരന് സംഘമിത്രയുടെതായിട്ടുണ്ട്. സാഹിത്യ പ്രതിഭാ പുരസ്കാരം, കുറ്റിക്കോള്‍ നാടക പുരസ്കാരം, സാഹിത്യശ്രീ പുരസ്കാരം കെ.വി. കുഞ്ഞിരാമന് സ്മാരക സാഹിത്യ പ്രതിഭ പുരസ്കാരം തുടങ്ങി നിരവദി പുരസ്കാരങ്ങള്‍ ശ്രീധരന് സംഘമിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്.

മിക്ക നാടകങ്ങളിലും അഭനിയിക്കുകയും ചെയ്തു. കമ്പില്‍ ചെറുക്കുന്നിലാണ് വീട്. ഭാര്യ. സ്മിത. പ്രഥമാധ്യാപിക, കമ്പില്‍ എല്‍. പി. സ്കൂള്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

