മുണ്ടയാട് : മുണ്ടയാട് ശാന്തിനഗറിൽ ലോറിയിൽ കയറ്റി കൊണ്ട് പോവുകയായിരുന്ന പി വി സി പൈപ്പ് ഇലക്ട്രിക് ലൈനിൽ തട്ടി തീപിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്.
ഗെയ്ൽ പൈപ്പ്ലൈൻ വർക്കിനായി എളയാവൂരിലേക്ക് കൊണ്ട് വന്ന പൈപ്പ് ആണ് കത്തിനശിച്ചത്. 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ എം.രാജീവൻ, പ്രശേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

