വേളം ശ്രീമഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ തെക്കിനിയേടത്ത് പദ്മനാഭണുണ്ണി നമ്പൂതിരി ഭദ്ര ദീപം കൊളുത്തി തുടക്കം കുറിച്ചു.
ആഘോഷ കമ്മറ്റി ചെയർമാൻ ശ്രീ എ. കെ. രാജ്മോഹന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ ടി. സി. ബിജു ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് മലയാളം സർവകാലശാല പ്രൊഫസർ ശ്രീ കെ. പി. രാമാനുണ്ണി സാംസ്കാരിക പ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ജനാർദ്ദനൻ, മാക്കന്തേരി ദാമോദരൻ നമ്പൂതിരി, ദേവസ്വം കാസർഗോഡ് ഏരിയ മെമ്പർ ശ്രീ പി. വി. സതീഷ് കുമാർ, പഞ്ചായത്ത് മെമ്പർ ശ്രീ കെ ബിജു, ശ്രീ പി. കെ. നാരായണൻ എന്നിവർ സംസാരിച്ചു. ആഘോഷ കമ്മറ്റി കൺവീനർ വിനോദ് കണ്ടക്കൈ സ്വാഗതം പറഞ്ഞു, പ്രോഗ്രാം കമ്മറ്റി കൺവീനർ കെ ശ്രീജേഷ് നന്ദി പറഞ്ഞു. തുടർന്ന് വേളം മാതൃസമിതി, ശ്രീ സിദ്ധിവിനായക,നക്ഷത്ര മയ്യിൽ എന്നീ ടീമുകൾ അവതരിപ്പിച്ച തിരുവാതിര, ശിവാനി സന്തോഷ് അവതരിപ്പിച്ച രംഗപൂജ റെവൈവൽ റോക്ക് ആൻഡ് റോൾ കൊച്ചിൻ അവതരിപ്പിച്ച സൂപ്പർഹിറ്റ് ഗാനമേള അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

