റോഡിലെ വരമ്പിനിടയില്‍ കുഴി:   വാഹനയാത്രക്കാര്‍ക്ക് ദുരിതം.

Kannadiparamba online news
മയ്യില്‍- ചാലോട് പ്രധാനറോഡില്‍ മയ്യില്‍ ടൗണിലെ റോഡിലെ വരമ്പിനിടയില്‍ രൂപപ്പെട്ട കുഴി. 

 
 
മയ്യില്‍: റോഡിലെ വരമ്പിനിടയില്‍ രൂപപ്പെട്ട് കുഴിയില്‍ വീണ് വാഹനഗതാഗതം തടസ്സപ്പെടുന്നത് പതിവാകുന്നു. മയ്യില്‍ ടൗണിലെ ഇടൂവി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനു മുന്നിലായുള്ള വരമ്പുകള്‍ക്കിടയിലാണ് താറിളകി വലിയ കൂഴികള്‍ രൂപപ്പെട്ടിട്ടുള്ളത്.  ഇരുച്കര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെയുള്ള കുഴിയില്‍പെട്ട് വാഹനമോടിക്കാനാകാതെ പ്രയാസപ്പെടുന്നത് പതിവാകുകയാണ്.  പിന്നാലയെത്തുന്ന വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഗതാഗത തടസ്സത്തില്‍ പെടുകയാണ്. ഇവിടെയുള്ള വരമ്പുകളിലെ സൂചനാ വരകളും മാഞ്ഞ നിലയിലാണുള്ളത്. ഇതുമൂലം വേഗതയിലെത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടുമ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇവിടെയുള്ള വരമ്പുകള്‍ നീക്കം ചെയ്യണമെന്നാണ്  ഡ്രൈവര്‍മാരും കട്ടവടക്കാരും ആവശ്യപ്പെടുന്നത്. 

റോഡിലെ വരമ്പും കുഴിയും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. 
  മയ്യില്‍ ടൗണിലെ വലിയ വരമ്പുകളും അതിനിടിയില്‍ മറഞ്ഞിരിക്കുന്ന കുഴിയും പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്നതല്ല. ഇതു മൂലം ഇരുചക്ര വാഹനങ്ങള്‍  അപകടത്തില്‍ പെടുന്നത് പതിവാകുകയാണ്. സ്ത്രീകളുടെ സ്‌കൂട്ടര്‍ കുഴിയില്‍ താഴുന്നതോടെ ഗതാഗത സ്തംഭനം ഉണ്ടാകുകയാണ്. അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഉണ്ടാകണം. 
 മോഹനന്‍ കാവിന്‍മൂല, ഓട്ടോ ടാക്‌സി ഡ്രൈവര്‍, മയ്യില്‍

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!