നാറാത്ത്: നാറാത്ത് ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 39-ാമത് വാർഷികാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം. ഞായറാഴ്ച (ഏപ്രിൽ 26) വൈകുന്നേരം 7 മണിക്ക് ശേഷം നടന്ന പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് കനകാലയം സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ചെറുവാക്കര പുരുഷോത്തമൻ, നാറാത്ത് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ആഷിത് അശോകൻ, ക്ലബ്ബ് ജോയിന്റ് സെക്രട്ടറി രമേശൻ ചെറുവാക്കര എന്നിവർ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചു. നാടിന്റെ കലാ-കായിക മേഖലകളിൽ ക്ലബ്ബ് നൽകുന്ന സംഭാവനകളെ ചടങ്ങിൽ പ്രകീർത്തിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

