വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു

Kannadiparamba online news

മയ്യിൽ: പൂട്ടിയിട്ട വീട് കുത്തിതുറന്ന് ആറേകാൽ പവൻ്റെ ആഭരണങ്ങളും 18,000 രൂപയും കവർന്നു. കയരളം കാരക്കണ്ടത്തെ കെ.അഭിമന്യുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ഇന്നലെ രാവിലെ 8.30 മണിയോടെവീട് പൂട്ടിപ്പോയ അഭിമന്യു ഡ്രൈവർ ജോലിക്കും അമ്മ തൊഴിലുറപ്പ് ജോലിക്കും പോയി വൈകുന്നേരം 5.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. വീടിൻ്റെ വാതിലിൻ്റെ ലോക്ക് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച ആറേകാൽ പവൻ്റെ ആഭരണവും 18,000 രൂപയും കവർന്നു. .തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകി. 3,50,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!