പയ്യന്നൂർ: ദുബായിൽ നിന്നും ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. കുഞ്ഞിമംഗലം പാണച്ചിറയിലെ പരേതനായ ഇ. പി.ഉണ്ണികൃഷ്ണൻ്റെയും മാധവിയുടേയും മകൻ കൊടക്കൽ പുതിയ വീട്ടിൽ ബാബു (53) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 12.26 മണിയോടെ മരണപ്പെട്ടു. ഭാര്യ:സൗമ്യ. മക്കൾ: ശ്രീരാജ്, ശ്രീദേവി.സഹോദരങ്ങൾ: ബേബി, സുമതി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

