പരിയാരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഫോണിൽ നഗ്ന ഫോട്ടോ അയച്ച സ്വകാര്യ ബസ് ഡ്രൈവർ പോക്സോ കേസിൽ പിടിയിൽ.
സ്വകാര്യ ബസ് ഡ്രൈവർ എടാട്ട് കണ്ണങ്ങാട്ട് സ്വദേശി രാഗേഷിനെ(54) യാണ്
പോക്സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 16കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഈ മാസം രണ്ടിനാണ് പരാതിക്കാസ്പദമായ സംഭവം. പെൺകുട്ടിയുടെ ഫോണിലേക്ക് പ്രതി അശ്ലീല ഫോട്ടോ അയച്ചു കൊടുത്തതിനെ തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെമൊഴിപ്രകാരംകേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

