തിരുവനന്തപുരം: ഓണം സീസണിലെ തിരക്ക് പരിഗണിച്ച് യാത്രക്കാർക്കായി 112 പ്രത്യേക തീവണ്ടികൾ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ആറുവരെയാണ് ഈ സർവീസുകൾ ലഭ്യമാവുക. കഴിഞ്ഞവർഷം ആകെ 55 ഓണ സർവീസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ റെയിൽവേ ഇരട്ടിയോളം ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്.
ദക്ഷിണ റെയിൽവേക്കുള്ളിൽ മാത്രം 38 സർവീസുകൾ നടത്തും. ദക്ഷിണ റെയിൽവേയിൽനിന്ന് മറ്റു സോണുകളിലേക്ക് 16 സർവീസുകളും ഉണ്ടാകും. തിരുവനന്തപുരം നോർത്ത്, കൊല്ലം ഭാഗങ്ങളിൽനിന്ന് ചെന്നൈ ഭാഗത്തേക്ക് 26 സർവീസുകളും, തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 28 സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മൈസൂരുവിൽനിന്ന് കണ്ണൂരിലേക്ക് രണ്ടും, കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് രണ്ടും സർവീസുകൾ പാലക്കാട് വഴി നടത്തും.
പ്രധാന സർവീസുകൾ താഴെ പറയുന്നവയാണ്:
ദക്ഷിണ റെയിൽവേക്കുള്ളിൽ:
ചെന്നൈ-കൊല്ലം-ചെന്നൈ (6 ട്രിപ്പ്)
തിരുവനന്തപുരം-താംബരം-തിരുവനന്തപുരം (6)
മംഗളൂരു-ചെന്നൈ എഗ്മോർ-മംഗളൂരു (6)
ചെന്നൈ-കൊല്ലം-ചെന്നൈ (14)
തിരുവനന്തപുരം നോർത്ത്-മംഗളൂരു-തിരുവനന്തപുരം നോർത്ത് (6)
ദക്ഷിണ റെയിൽവേ-മറ്റു സോൺ:
തിരുവനന്തപുരം നോർത്ത്-സാന്ദ്രഗച്ചി-തിരുവനന്തപുരം നോർത്ത് (8)
എറണാകുളം-എസ്.എം.വി.ടി.ബെംഗളൂരു-എറണാകുളം (8)
മറ്റു സോണുകളുടെ വണ്ടി:
എസ്.എം.വി.ടി.ബെംഗളൂരു-തിരുവനന്തപുരം നോർത്ത് -എസ്.എം.വി.ടി.ബെംഗളൂരു (പാലക്കാട് വഴി) (20)
ഹൈദരാബാദ്-കൊല്ലം-ഹൈദരാബാദ് (8)
കൊല്ലം-ഹുബ്ബള്ളി-കൊല്ലം (8)
മൈസൂരു-കണ്ണൂർ (2)
കണ്ണൂർ-ബെംഗളൂരു കൺടോൺമെന്റ് (2)
ചെറിയപ്പള്ളി-കൊല്ലം-ചെറിയപ്പള്ളി (8)
ഹൈദരാബാദ്-മംഗളൂരു- ഹൈദരാബാദ് (6)
ഹുബ്ബള്ളി-കോട്ടയം-ഹുബ്ബള്ളി (4)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

