കണ്ണൂർ: മലബാറിൽ അപൂർവ്വമായ നാലു തിടമ്പ്നൃത്തം അരങ്ങേറുന്ന ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദീപാരാധന, ശ്രീശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂർ അവതരിപ്പിക്കുന്ന സത്സംഗം തുടർന്ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, നൃത്തനൃത്തങ്ങൾ ജനുവരി 29 ബുധനാഴ്ച മഹാവിഷ്ണു നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ പുതുതായി പണി കഴിച്ച നമസ്കാര മണ്ഡപ സമർപ്പണം, വിശേഷാൽ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, വൈകുന്നേരം അഞ്ചിന് ഭജന തുടർന്ന് ആചാര്യ വരണം, ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പുതിരിപ്പാടിന്റ കാർമികത്വത്തിൽ പ്രസാദശുദ്ധി, വാസ്തുകലശം, കലശാഭിഷേകം,
ഈശാനമംഗലം മാതൃസമിതിയുടെ തിരുവാതിരക്കളി നേതാജി വായനശാലയുടെ ഫ്യൂഷൻ ഡാൻസ് , നൃത്തമേള, ജനു: 30 വ്യാഴം രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമജപം, രാത്രി 8 ന് നൂപുരം ചേലേരിയുടെ ശാസ്ത്രീയ നൃത്തമേള, എസ് എം. മ്യൂസിക് കണ്ണൂരിന്റെ ഭക്തി ഗാനമേള, 31 വെള്ളി രാവിലെ 8 ന് നവകപൂജ നവകാഭിഷേകം, ശ്രീഭൂതബലി, 11 ന് രാധാകൃഷ്ണൻ മാണിക്കോത്തിന്റെ ആധ്യാത്മികപ്രഭാഷണം 12.30 ന് അന്നദാനം, വൈകു: 5 ന് നാല് തിടമ്പുകൾ ഒന്നിച്ചുള്ള തിടമ്പുനൃത്തം 8 ന് ചെറുതാഴം ദിലീപും നിലേശ്വരം അനിരുദ്ദും ചേർന്നവതരിപ്പിക്കുന്ന ഇരട്ട തായമ്പക , കോൽക്കളി , കലയാട്ടം, ഫിബ്ര.1 ശനിയാഴ്ച 8 മണിക്ക് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നവകാഭിഷേകം, ഉച്ച:പൂജ 11 ന് വി.കെ.സുരേഷ് ബാബുവിന്റെ ആധ്യത്മിക പ്രഭാഷണം ,പ്രസാദ ഊട്ട്, ഭജന, കേളി, ഭഗവതി സേവ, അഷ്ടപതി , തിടമ്പുനൃത്തത്തോടെ ഉത്സവം സമാപനമാവും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

