വളപട്ടണത്ത് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.

Kannadiparamba online news

വളപട്ടണം: വളപട്ടണത്ത് നിർത്തിയിട്ട ചരക്കുവണ്ടി യുടെ മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കാട്ടാമ്പള്ളി കൊല്ലറത്തി ക്കൽ കെ.നിഹാലാണ് (17) മരിച്ചത്. ജനുവരി എ ട്ടിന് രാത്രി റെയിൽപ്പാതയ്ക്ക് മുകളിലെ വൈദ്യുതക്കമ്പിയിൽനിന്നാണ് ഷോക്കേറ്റത്.

കൂട്ടുകാരോടൊപ്പം വ ളപട്ടണം റെയിൽവേ സിമന്റ് യാർഡ് പരിസരത്ത് പോയതാണെന്ന് കരുതു ന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഉടൻ വളപട്ടണം പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ്. കണ്ണൂരിൽ ചാലയിലെ ആശുപത്രിയിലെത്തിച്ചത്.

പിതാവ്: നൗഷാദ് (ഇലക്ട്രീഷ്യന്‍, ദാറുല്‍ ഹസനാത്ത്). മാതാവ്: നസീമ(കൊല്ല റത്തിക്കല്‍). സഹോദരങ്ങള്‍: നിമ, നബ. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് കമ്പില്‍ മൈതാനിപ്പള്ളി ഖബര്‍സ്ഥാനില്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!