ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു

Kannadiparamba online news

കൊച്ചി: ചലച്ചിത്ര നടന്‍ ടിപിമാധവന്‍അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനിലമോശമായതിനെ തുടര്‍ന്ന് വെന്റി ലേറ്ററിലായിരുന്നു.

എട്ടുവര്‍ഷമായിപത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമത്തിലായിരുന്നു. ചലച്ചിത്രതാരങ്ങളുടെ സംഘടനയായഅമ്മയുടെ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായുംപ്രവര്‍ത്തിച്ചിരുന്നു. 1975ല്‍ പുറത്തിറങ്ങിയ രാഗമാണ് ആദ്യസിനിമ. അറന്നൂറോളംസിനിമകളില്‍ചെറുതുംവലതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അയാള്‍കഥയെഴുതകയാണ്, നാടോടിക്കാറ്റ്, അനന്തഭദ്രം, സന്ദേശം, പാണ്ടിപ്പട. കളിക്കളം, പപ്പയുടെ അപ്പൂസ്, നരസിംഹം, വിയറ്റ്നാം കോളനി,കൊച്ചിരാജാവ്, ലേലം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. സംസ്‌കാരം നാളെ വൈകീട്ട്തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!