ചക്കരക്കൽ: ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും 29, 20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ വഞ്ചനാകുറ്റത്തിന് ചക്കരക്കൽ പോലീസ് കേസെടുത്തു. മൗവ്വഞ്ചേരി ഇരിവേരിയിലെ പി. അതുലിൻ്റെ പരാതിയിലാണ് മക്രേരിയിലെ ലാൽ ചന്ദ്, ചൊക്ലിയിലെ കെ.ശശി, കൊല്ലം കക്കോട് അയ്ക്കരക്കോണത്തെ ശരത് .എസ് .ശിവൻ ഭാര്യ എബി , ഗീതാറാണി എന്നിവർക്കെതിരെയാണ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്. റെയിൽവേയിൽ ജോലി ശരിയാക്കി തരാമെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ച് പ്രതികൾ 2023 സപ്തംബർ 25 നും ഒക്ടോബർ മൂന്നിനും 28നും ഡിസമ്പർ 28 നുമായി 29, 20,000 രൂപ കൈപറ്റിയ ശേഷം ചെന്നൈയിൽ വെച്ച് വ്യാജ നിയമന ഉത്തരവും ക്യാഷ് റസീറ്റും നൽകിയ ശേഷം പരാതിക്കാരന് ജോലിയോ നൽകിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

