നിവേദ്യമോൾ, അനുഷ്ക്ക,രാഹുൽദാസ് കേരളടീമിൽ

Kannadiparamba online news

കണ്ണൂർ: സെപ്തംബർ 4 മുതൽ 10 വരെ ആന്ധ്രയിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ T20 സീരിസിനുള്ള കേരള ടീമിൽ കണ്ണൂർക്കാരായ വി.എൻ നിവേദ്യ മോൾ ,സി.വി അനുഷ്ക്ക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.എ.കെ രാഹുൽ ദാസാണ് ടീമിൻറെ സ്ട്രെങ്ങ്ത്ത് & കണ്ടീഷനിങ്ങ് കോച്ച്.ആന്ധ്ര, മഹാരാഷ്ട്ര എന്നീ ടീമുകളുമായി കേരളം ഏറ്റുമുട്ടും.

വലം കൈയ്യൻ ഓൾറൗണ്ടറായ വി.എൻ.നിവേദ്യമോൾ തലശ്ശേരി പൊന്ന്യം വെസ്റ്റ് പറാംകുന്ന് ദേവ് നിവേദ്യയിൽ പരേതനായ കെ.ടി നിജേഷ് ബാബുവിൻറേയും കെ.എം ബിന്ദുവിൻറെയും മകളാണ്. തലശ്ശേരി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്.

വലം കൈയ്യൻ ഓൾറൗണ്ടറായ സി.വി.അനുഷ്ക്ക അണ്ടർ 15 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ തയ്യിൽ ലക്ഷ്മി നിവാസിൽ സി.ഷൈൻ ബാബുവിൻറേയും പി.ബിന്ദുവിൻറേയും മകളാണ് അനുഷ്ക്ക.

ബി സി സി ഐ ‘ലെവൽ എ’ സർട്ടിഫൈഡ് കോച്ചായ രാഹുൽ ദാസ് പ്രീഹാബ് അക്കാദമിയിൽ നിന്ന് സ്ട്രെൻങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോഴ്സിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അണ്ടർ 16 മുൻ സംസ്ഥാന താരമായ രാഹുൽ ദാസ് നാല് വർഷം കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു.അണ്ടർ 14 ,അണ്ടർ 16,അണ്ടർ 19,അണ്ടർ 23 ജില്ലാ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു രാഹുൽ. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്,സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസ് കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ട് പറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധർമ്മടം അട്ടാരക്കുന്ന് രമണികയിൽ ദാസൻറേയും രമണിയുടേയും മകനാണ്.ഭാര്യ മിഥുന. സഹോദരൻ രോഹിൽ ദാസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!