കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 10 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ദാറുൽ ഹസനാത്ത് ക്യാമ്പസിൽ വിപുലമായ മൗലിദ് മീറ്റും സ്മൃതി സംഗമവും നടത്തപ്പെടും. ദാറുൽ ഹസനാത്തിനു വേണ്ടി പ്രവർത്തിച്ച് നമ്മിൽ നിന്നും വിടപറഞ്ഞു പോയ മഹത്തുക്കളെ അനുസ്മരിക്കുകയും അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്യും. സയ്യിദ് ഉമർ കോയ തങ്ങൾ, സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ, സയ്യിദ് അലി ബാഅലവി തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, അബ്ദുള്ള സലീം വാഫി അഞ്ചരക്കണ്ടി തുടങ്ങിയവർ സംബന്ധിക്കും.
മൗലിദ്മീറ്റുംസ്മൃതിസംഗമവുംസെപ്തംബർ 10 ന് ഹസനാത്തിൽ
