തെരുവ്നായ ശല്യം: നാറാത്ത് പഞ്ചായത്തിലേക്ക് കോൺഗ്രസ് മാർച്ച്‌ നടത്തി

Kannadiparamba online news

നാറാത്ത്: തെരുവ്നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാറാത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച്‌ നടത്തി. നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന യശോദ എന്നവരുടെ മുഴുവൻ ചികിത്സാ ചെലവും പഞ്ചായത്ത് വഹിക്കുക, തെരുവ്നായകൾക്ക് ഷെൽട്ടർ ഹോമുകൾ ഏർപ്പെടുത്തുക, എ.ബി.സി പദ്ധതിക്കായി ഗ്രാമ പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തിന് നൽകിയ ഫണ്ടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, നായകളെ വന്ധ്യംകരണം നടത്തി എണ്ണം കുറയ്ക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച്‌ നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. സി.കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മോഹനാംഗൻ സ്വാഗതം പറഞ്ഞു. നികേത് നാറാത്ത്, സജേഷ് കല്ലെൻ, കെ ഇന്ദിര, കെ.എം ഗംഗാധരൻ മാസ്റ്റർ, പി ഹൈറുന്നിസ, എൻ.ഇ ഭാസ്കര മാരാർ, മനീഷ് കണ്ണോത്ത് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!