കണ്ണാടിപ്പറമ്പ: മൂന്നാം വയസ്സിൽ അതുല്യ വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണാടിപ്പറമ്പിലെ ഇനായ് സജിൻ എന്ന കൊച്ചുമിടുക്കൻ. ഈ മാസം 4-ന് ആണ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (ഐ.ബി.ആർ)’ അംഗീകാരം ഈ കൊച്ചുമിടുക്കനെ തേടിയെത്തിയത്. 25 ഫലങ്ങൾ, 18 തറക്കറികൾ, 8 ഗ്രഹങ്ങൾ, 5 ബാലഗ്രഹങ്ങൾ, 13 നിറങ്ങൾ, 12 ആകൃതികൾ എന്നിവ ഇനായ്ക്ക് മനഃപാഠമാണ്. മാത്രമല്ല, ഇംഗ്ലീഷ്, ഹിന്ദി, റഷ്യൻ, സ്പാനിഷ്, ഗ്രീക്ക് ഭാഷകളിലെ അക്ഷരമാലകളും ഈ മിടുക്കൻ ഹൃദ്യസ്ഥമാക്കിയിട്ടുണ്ട്. കേവലം 3 വയസ്സും 10 മാസവും പ്രായമുള്ള ഇനായ്, പുല്ലൂപ്പി ടാക്കീസ് റോഡിലെ കുറിയ ഹൗസിൽ താമസിക്കുന്ന സജിൻ – രമ്യ ദമ്പതികളുടെ മകനാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

