“ഉണർവ് ” പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സമിതി പൊതുയോഗംനടന്നു. സി. രജിലേഷ് പി.ടി.എ പ്രസിഡണ്ട്, ആർ. ഇന്ദു മാതൃസമിതി പ്രസിഡണ്ട്

Kannadiparamba online news

കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക പൊതുയോഗംനടന്നു. കല്ലിക്കണ്ടി എൻ.എ.എം. കോളേജിലെ മലയാളവിഭാഗം അസി.പ്രൊഫസർ ഡോ. സത്യനാരായണൻ എ വിദ്യാഭ്യാസമൂല്യങ്ങളെക്കുറിച്ചും പൊതുവിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി. കുട്ടികൾക്ക് വീടുകളിൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് പഠനം മികവുറ്റതാക്കാനുള്ള ഒരു വഴിയെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് കെ .ബാബു അധ്യക്ഷത വഹിച്ചു. മാനേജർ പി.സി.ദിനേശൻ സംസാരിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സി. രജിലേഷ് (പ്രസിഡണ്ട്), എ. ശരത്ത്, പി.വി. അജിത്ത് (വൈസ് പ്രസിഡണ്ട്), ആർ. ഇന്ദു (മാതൃസമിതി പ്രസിഡണ്ട്), പി.പി. രസ്ന, സ്വാതി ചന്ദ്രൻ (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!