അവധി ദിനത്തില്‍ റോഡ് ശൂചീകരണം നടത്തി നാട്ടുകാരും ബസ് ജീവനക്കാരും

Kannadiparamba online news
കുറ്റിയാട്ടൂര്‍ പൊറോളം- കാര്യാംപറമ്പ് റോഡ് ശുചീകരണം നടത്തുന്ന മുമ്മൂസ് ബസ് ജീവനക്കാരും നാട്ടുകാരും.


മയ്യില്‍: അവധി ദിനം സാമൂഹ്യസേവനത്തിനായി നീക്കിവെച്ച് നാട്ടുകാരും ബസ് ജീവനക്കാരും. കുറ്റിയാട്ടൂര്‍ പൊറോളം- കാര്യാംപറമ്പ് റോഡ് ശുചീകരിക്കുന്നതിനായാണ് പൊറോളം ഗ്രാമവാസികളും മുമ്മൂസ് ബസ് ജീവനക്കാരും ഒത്തൊരുമിച്ചിറങ്ങിയത്. മരങ്ങളുടെ ശാഖകള്‍ വാഹനങ്ങള്‍ക്ക് ഉരയാനും റോഡരികിലെ കാടുകള്‍ യാത്രാ ക്‌ളേശമുണ്ടാക്കാനും തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. ബസ്സിന് മുകളി കയറി ശാഖകള്‍ വെട്ടുന്നതിനുള്ള സൗകര്യങ്ങളും ചെയ്തു നല്‍കി. മൂമ്മൂസ് ബസ് ജീവനക്കാരായ ഡ്രൈവര്‍ ബി.കെ.ഫാസില്‍, കണ്ടക്ടര്‍മാരായ കെ.വി. സമീര്‍, തബ്‌സീര്‍, എം. തസീര്‍ തുടങ്ങിയവരുടെ സഹകരണത്തോടയാണ് ശുചീകരണം നടത്തിയത്. നാട്ടുകാരായ റിട്ട. ക്യാപ്റ്റന്‍ എ.പി. ഗംഗാധരന്‍, മുന്‍ പഞ്ചായത്തംഗം ടി.ആര്‍. ചന്ദ്രന്‍, സി.വി.പ്രേമന്‍, ചോയപ്രത്ത് മോഹനന്‍, സി. രാജന്‍, ചോയപ്രത്ത് മനോഹരന്‍, പി.വി. പ്രദീപന്‍, വി. അനീഷ്, പി.പി. സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!