അനുമോദനവും ക്യാഷ് അവാർഡ് വിതരണവും

Kannadiparamba online news

മയ്യിൽ, കുറ്റിയാട്ടൂർ, കൊളച്ചേരി പഞ്ചായത്ത് നിവാസികളുടെ U.A.E ൽ പ്രവർത്തിക്കുന്ന കൂട്ടായ്മ മയ്യിൽ എൻ.ആർ.ഐ ഫോറത്തിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ മക്കൾക്കുള്ള 2023-24 വർഷത്തെ S.S.L.C, Plus 2 വിജയികൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും മയ്യിൽ വ്യാപാരി വ്യവസായി സമിതി ഹാളിൽ വെച്ച് നടന്നു. ചടങ്ങ് സംഘടന സെക്രട്ടറി എൻ. പ്രശാന്തിന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.വി.അജിത ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും ക്യാഷ് അവാർഡ് വിതരണവും മുഖ്യപ്രഭാഷകൻ ശ്രീ. രാധകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു. മികച്ച ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്ന മയ്യിൽ യങ് ചാലഞ്ചേഴ്സ് ക്ലബ്ബിനുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും ക്ലബ്ബ് പ്രസിഡണ്ട് എം.വി. കുഞ്ഞിരാമൻ മാസ്റ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ ജയ വിനോദ് സ്വാഗതവും ആശംസകൾ അർപ്പിച്ചുകൊണ്ട് ഒ.എം. അജിത്ത് മാസ്റ്റർ, എം.വി. കുഞ്ഞിരാമൻ മാസ്റ്റർ, ഒ.വി.ഗംഗാധരൻ, ഒ.വി. അശോക് എന്നിവർ സംസാരിച്ചു. പ്രിയ. കെ.കെ. നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!