പുലീപ്പി: തൂലികയിലൂടെ സ്നേഹമൊഴുക്കിയ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ ബഷീർ കഥാപാത്രങ്ങളെ ആവിഷ്കരിച്ച് പുലീപ്പി മാപ്പിള എൽ പി സ്കൂളിലെ കുട്ടികൾ. ഇസാൻ, ആമിന, ഫർഹാന, കദീജ തുടങ്ങിയ വിദ്യാർത്ഥികൾ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. കേട്ടും വായിച്ചും അറിഞ്ഞ കഥാപാത്രങ്ങൾ കൺമുന്നിലെത്തിയ അനുഭൂതിയായിരുന്നു കുട്ടികൾക്ക് .ഒപ്പം പാത്തുമ്മയുടെ ആട് കൂടി എത്തിയതോടെ ബഷീർ ദിനം പൂർണ്ണതയിലെത്തി. ബഷീറിന്റെ എന്നെന്നും ഓർമ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെക്കുറിച്ച്ശ്രീമതി ഷൈനി ടീച്ചറും ബഷീർ കൃതികളിലെ നർമ്മ സന്ദർഭങ്ങൾ ശ്രീമതിസാബിറ ടീച്ചറും കുട്ടികളുമായി പങ്കുവച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തക പ്രദർശനം, വീഡിയോ പ്രസന്റേഷൻ എന്നിവയും ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

