മയ്യില്‍: വായനയുടെ ലോകത്തിലേക്ക് വിദ്യാര്‍ഥികളെ അടുപ്പിക്കാന്‍ വിവിധ പദ്ധതികളുമായി മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. വിദ്യാലയത്തിലെ അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള പുസ്തകപ്പുരയുടെ നേതൃത്വത്തിലാണ് പദ്ധതി. പരിപാടിയുടെ ഉദ്ഘാടനം കവിയും സംഗീതജ്ഞനുമായ ഡോ. പ്രശാന്ത് കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.കെ. അനൂപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്രഥമാധ്യാപകന് കെ.കെ. വിനോദ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.സി.സുനില്‍,കഥാകൃത്ത് രമേശന് ബ്ലാത്തൂര്‍, റിംല എന്നിവര്‍ സംസാരിച്ചു. പത്രമാസികാ പ്രദര്‍ശനം, വായനാ മത്സരം, പുസ്തക ചര്‍ച്ച. സ്കിറ്റ് അവതരണം, പുസ്താകാസ്വാദന മത്സരം, പോസ്റ്റര്‍ രചന മത്സരം, കഥ പറയല്‍ വേള തുടങ്ങി ഒട്ടേറെ പരിപാടികളാണ് അസൂത്രണം ചെയ്തിട്ടുള്ളത്. മുതിര്‍ന്ന പത്ര പ്രവര്ത്തകന് കെ.ബാലകൃഷ്ണന്,നോവലിസ്റ്റ് അഷ്ട മൂര്‍ത്തി
കഥാകൃത്ത് കെ.ടി. ബാബുരാജ്, എം.വി.ജനാര്ദ്ധനന് എന്നിവര്‍ നേതൃത്വം നല്‍കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

