മയ്യിൽ : മയ്യിൽ കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിൽ മോഷണശ്രമം. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് ക്ഷേത്രം മതിൽക്കെട്ടിന് പുറത്തുള്ള ഭണ്ഡാരം, അകത്തെ ഭണ്ഡാരം, ശ്രീകോവിൽ, കഴകപ്പുരയോട് ചേർന്ന് സ്റ്റോർ മുറി എന്നിവയുടെ പൂട്ട് പൊളിച്ചതായി ക്ഷേത്രം ഭാരവാഹികൾ കണ്ടത്. ചൊവ്വാഴ്ച രാത്രി പത്തിനുശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു.
ഭണ്ഡാരത്തിലുണ്ടാകാറുള്ള അയ്യായിരം രൂപയോളം നഷ്ടപ്പെടാനിടയുള്ളതായാണ് പറയുന്നത്. പഞ്ചായത്തംഗം എം. ഭരതന്റെ നേതൃത്വത്തിൽ മയ്യിൽ പോലീസിൽ നൽകിയ പരാതി നല്കി. കമ്പിപ്പാര കൊണ്ട് പൂട്ട് പൊളിച്ച നിലയിലാണുള്ളത്. ശ്രീകോവിലിനുള്ളിൽനിന്ന് യാതൊന്നും മോഷണംപോയിട്ടില്ലെന്നാണ് കരുതുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

