സിപിഐഎം ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന പാർട്ടിയല്ല’; മനു തോമസിനെ തള്ളി എം വി ജയരാജൻ

Kannadiparamba online news

ക​ണ്ണൂ​ർ: സി​പി​എ​മ്മി​ന് സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ. പാ​ർ​ട്ടി​യു​ടെ ഒ​രു നേ​താ​വും ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ സ​ഹാ​യി​ക്കു​ന്നി​ല്ല.

മാ​ധ്യ​മ മേ​ഖ​ല​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ ഒ​രു സം​ഘ​ത്തെ​യും പാ​ർ​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. സി​പി​എ​മ്മി​ൽ നി​ന്ന് രാ​ജി​വ​ച്ച ഡി​വൈ​എ​ഫ്ഐ മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നു തോ​മ​സി​നെ രൂ​ക്ഷ​മാ​യി അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

മ​നു തോ​മ​സി​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി​യി​ട്ടി​ല്ല. അ​ദ്ദേ​ഹം അം​ഗ​ത്വം പു​തു​ക്കി​യി​ല്ല. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് അം​ഗ​ത്വം പു​തു​ക്കാ​ത്ത ഒ​രാ​ൾ പാ​ർ​ട്ടി അം​ഗ​മാ​വി​ല്ല. ഒ​ഴി​വാ​ക്കി​യ​ത​ല്ല ഒ​ഴി​വാ​യ​താ​ണെ​ന്ന​താ​ണ് സ​ത്യം. മ​നു തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ വ​സ്തു​ത ഇ​ല്ല. ഇ​ത് പാ​ർ​ട്ടി പ​രി​ശോ​ധി​ച്ച് ക​ഴ​മ്പി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2023 മു​ത​ല്‍ മ​നു തോ​മ​സ് മെ​മ്പ​ര്‍​ഷി​പ്പ് പു​തു​ക്കി​യി​ല്ല. 2023 ഏ​പ്രി​ൽ 13 ന് ​ശേ​ഷം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ലോ മ​റ്റ് യോ​ഗ​ങ്ങ​ളി​ലോ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മ​നു ത​യാ​റാ​യി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് മ​നു തോ​മ​സ് ഉ​ന്ന​യി​ച്ച​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​വു​മാ​യി പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ൾ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ട് ഒ​രു ന​ട​പ​ടി​യും പാ​ർ​ട്ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് മ​നു തോ​മ​സി​ന്‍റെ ആ​രോ​പ​ണം.

യുവജന കമ്മീഷൻ അധ്യക്ഷനും ഡിവൈഎഫ്ഐ നേതാവുമായ എം. ഷാജറിനെതിരെ മനു തോമസ് പാർട്ടിയിൽ പരാതി ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് നൽകിയ പരാതിയും ഇതിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനും പ്രഹസനമാണെന്നും മനു തോമസ് പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!