എടക്കാട് : സ്കൂട്ടറിൽ കടത്തുകയായിരുന്നമാരക ലഹരി മരുന്നായ മെത്തഫിറ്റമിനുമായി യുവാവിനെ പോലീസ് പിടികൂടി. നടാൽ വായനശാലക്ക് സമീപത്തെ കെ.ഷാനി ദിനെ(33) യാണ് എസ്.ഐ. വി. ആർ. അരുണും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 8 മണിയോടെ എടക്കാട് ആലിങ്കീൽ വെച്ചാണ് 7. 90ഗ്രാം മെത്താ ഫിറ്റാമിനുമായി യുവാവ് പോലീസ് പിടിയിലായത്. യുവാവ് സഞ്ചരിച്ച കെ എൽ. 13. എ. ആർ. 1938 നമ്പർ സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

