വളപട്ടണം: ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകി യുവതിയുടെ ആറു ലക്ഷം രൂപ തട്ടിയെടുത്തു. കടവത്തൂർമുണ്ടത്തോട് സ്വദേശിനി ഷാ നിവാസിൽ ഷാഹിദ്വാനിയുടെ പരാതിയിലാണ് കേസെടുത്തത്. ചിറക്കൽഅലവിൽ താമസിക്കുന്ന പരാതിക്കാരിയെ രണ്ടു ഫോൺ നമ്പറിൽ ബന്ധപ്പെട്ട തട്ടിപ്പു സംഘം വാട്സാ ആപ്പിൽ ഓൺലൈൻ ട്രേഡിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് അപ്പോളോ ആപ്ലിക്കേഷൻ അയച്ചുകൊടുക്കുക വഴി ഇക്കഴിഞ്ഞ എപ്രിൽ,മെയ് മാസങ്ങളിലായി പല തവണകളായി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയും പിന്നീട് ലാഭവിഹിതമോ നിക്ഷേപതുകയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

