പരിയാരം∙ വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണുമരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്.
ശനിയാഴ്ച രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

