“നിത്യജീവിതത്തിൽ യോഗയുടെ പ്രധാന്യം” യോഗ ക്ലാസും പരീശീലനവും സംഘടിപ്പിച്ച് കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ

Kannadiparamba online news

കണ്ണാടിപ്പറമ്പ് : അന്താരാഷ്ട്രയോഗാ ദിനത്തോടനുബന്ധിച്ച് നിത്യ ജീവിതത്തിൽ യോഗയുടെ പ്രാധാന്യം എന്നാൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി യോഗ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു .കണ്ണാടിപ്പറമ്പ് എൽപി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ യോഗ അമേരിക്കൻ അലയൻസ് ഋഷികേശ് യോഗ പരിശീലികരനും നാഷണൽ യോഗ കണ്ടസ്റ്റുമായ സഞ്ജയ് സനകൻ ക്ലാസ് കൈകാര്യം ചെയ്തു.ശാരീരിക ശ്വസന വ്യായാമങ്ങളിലൂടെ ശാരീരിക ക്ഷമതയും വളർത്തിയെടുക്കാൻ ഭാരതം ലോകത്തിന് സംഭാവന ചെയ്ത ഉത്കൃഷ്ട ജീവിതചര്യയാണ് യോഗ. വ്യത്യസ്ത യോഗാ പഠന രീതികൾ സമൂഹത്തിൽ നില നിൽക്കുന്നതിനാൽ ഇവയെ ക്രോഡീകരിച്ച് ഏകീകൃതവും ശാസ്ത്രീയവും മതനിരപേക്ഷവുമായ ഒരു പാഠ്യക്രമം നടപ്പിൽ വരുത്തുക എന്നതാണ് സമഗ്ര യോഗ പാഠ്യപരിശീലനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

കുട്ടികളുടെ വർദ്ധിപ്പിക്കുക, ഏകാഗ്രത, ഓർമ്മശക്തി, ഊർജ്ജസ്വലത ഇവ വർദ്ധിപ്പിക്കുക ശുചിത്വബോധം, സഹജീവി സ്നേഹം, പ്രകൃതിസ്നേഹം എന്നിവ വളർത്തിയെടുക്കുക ആരോഗ്യകരമായ ഭക്ഷണ രീതി ശീലിപ്പിക്കുക, ഭിന്നശേഷിയുള്ള കുട്ടികൾക്ക് അവരുടെ കഴിവിനൊത്ത പ്രത്യേക യോഗ പരിശീലന ക്രമം തയ്യാറാക്കുക, സ്പോർട്സ് യോഗയിൽ താല്പര്യം വളർത്തുക എന്നതിനെക്കുറിച്ച് ക്ലാസിൽ വിശദമായി പ്രതിപാദിച്ചു തുടർന്ന് ലൂസിംഗ് എക്സൈസിലൂടെ ചെറിയ യോഗ ക്രിയകൾ സഞ്ജയ് സനകൻ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.കുട്ടികൾ എല്ലാവരും തന്നെ വളരെ ആകാംക്ഷയോടും താല്പര്യത്തോടുകൂടിയാണ് യോഗ പരിശീലന ക്ലാസിനെ സമീപിച്ചത് സമീപിച്ചത്. കുട്ടികൾ എല്ലാവരും യോഗ പഠിക്കണമെന്ന താൽപര്യമാണ് പരിശീലകനെ അറിയിച്ചത്. എ.വി ശ്രീജിത്ത്.സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് ആർ ജി കൺവീനർ കെ. വി.നിഷ നന്ദി പറഞ്ഞു പ്രധാനധ്യാപിക പി.ശോഭ,രമ്യരാജൻ,നസീമ എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!