തലശ്ശേരി എരിഞ്ഞോളിയിൽ ബോംബ് പൊട്ടി നിരപരാധിയായ ഒരാൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി.
ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലശ്ശേരി,പാനൂർ മേഖലയിൽ വ്യാപകമായ സംഘർഷ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയും പാനൂരിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ മരണപ്പെടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൻ്റെ മൂർദ്ധന്യതയിലുണ്ടായ ഈ ദാരുണ സംഭവത്തെ തുടർന്ന് പോലീസ് സ്വീകരിച്ച ജാഗ്രതയുടെ ഫലമായാണ് വലിയ അക്രമ, സ്ഫോടന പരമ്പരകളിലേക്ക് പോകാതിരുന്നത്. ഒരു സി.പി.എം. പ്രവർത്തകൻ കൊല്ലപ്പെട്ട പ്രസ്തുത സ്ഫോടനത്തെ തുടർന്ന് പ്രതികളായ സി. പി എം. പ്രവർത്തകർ പിടിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് നിന്ന് തുടർന്നുണ്ടായ അലംഭാവത്തിൻ്റെയും നിഷ്ക്രിയത്വത്തിൻ്റെയും രക്തസാക്ഷിയാണ് എരിഞ്ഞോളിയിലെ നിരപരാധിയായ മനുഷ്യൻ. ആയതിനാൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തി അന്വേഷണം സജീവമാക്കുകയും ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പുവരുത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

