
കണ്ണൂർ: തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. കുടക്കളം സ്വദേശി വേലായുധൻ (80) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം.
പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ പറമ്പിലുള്ള ആൾതാമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് സമീപത്തുവെച്ചാണ് കളഞ്ഞുകിട്ടിയ വസ്തു വയോധികൻ തുറന്നത്.
സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ആറ് മാസം മുൻപ് പാനൂരിലുണ്ടായ സമാനസംഭവത്തിൽ ആക്രി ശേഖരിക്കുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വഴിയരികിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

