കണ്ണൂർ :സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ വയക്കരയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വ്യോമസേന വിമാനത്തിലെത്തിച്ച മൃതദേഹം വൈകീട്ട് 7.30 ഓടെയാണ് സ്വദേശമായ വയക്കരയിലേക്കെത്തിയത്. നിതിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് പൊന്നമ്പാറ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വയക്കരയിലേക്ക് വന്നുചേര്‍ന്നത്. ഈ സമയം വന്‍ജനാവലി മൃതദേഹം ഒരുനോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി മണിക്കൂറുകളായി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വയക്കര മുണ്ട്യക്ക് സമീപവും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.
ടി.ഐ. മധൂസൂദനന്‍ എംഎല്‍എ, ഡിവൈഎസ്പി എ. ഉമേഷ്, ആര്‍ഡിഒ അജയകുമാര്‍ , പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വല്‍സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. ഉണ്ണികൃഷ്ണന്‍, കെ.എഫ്. അലക്‌സാണ്ടര്‍, എം.വി. സുനില്‍കുമാര്‍, മുന്‍ എംഎല്‍എമാരായ സി. കൃഷ്ണന്‍, ടി.വി. രാജേഷ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു, സിപിഐഎം പെരിങ്ങോം ഏരിയാ സെക്രട്ടറി പി. ശശിധരന്‍, കോണ്‍ഗ്രസ് എസ് ജില്ല പ്രസിഡന്റ് കെ.കെ. ജയപ്രകാശ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും കുടുംബത്തെ അനുശോചനമറിയിക്കാന്‍ വീട്ടിലേക്ക് എത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടങ്ങിയ വന്‍ജനാവലി മൃതദേഹത്തെ അനുഗമിച്ചു. വയക്കര ശാന്തിവനം ശ്മശാനത്തിലാണ് സംസ്‌കാരം നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

