കണ്ണൂർ തോട്ടട പോളിക്ക് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് അടക്കം തകർത്തു. ഒരു സ്കൂട്ടറിലും ഇടിച്ചു; സിസിടിവി ദൃശ്യം.

Kannadiparamba online news
സിസിടിവി ദൃശ്യം.

കണ്ണൂർ തോട്ടട പോളിടെക്നിക്കിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകൾ തകർത്ത് കടവരാന്തയിലേക്ക് ഇടിച്ചുകയറി. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം. തലശേരി ഭാഗത്ത് നിന്ന് വന്ന ഫോർച്ച്യൂണർ കാർ നിയന്ത്രണം വിട്ട് നാല് ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് ഹോട്ടൽ വരാന്തയിലേക്ക് ഇടിച്ച് കയറി കാഷ് കൗണ്ടർ ഉൾപ്പെടെ തകരുകയായിരുന്നു. അപകടസമയത്ത് ഹോട്ടലിനകത്ത് ആളുകളുണ്ടായിരുന്നെങ്കിലും വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാരപരിക്കേറ്റു.വൈദ്യുതി തൂൺവീണ് റോഡരികിലുണ്ടായിരുന്ന സ്കൂട്ടറും തകർന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!