കുവൈത്ത് ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

Kannadiparamba online news

കുവൈത്ത് ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിബാധയിൽ വെന്തുമരിച്ച മലയാളികളിൽ കണ്ണൂർ ധർമ്മടം സ്വദേശിയും ധർമ്മടം കോർണേഷൻ സ്കുളിന് സമീപമുള്ള വാഴയിൽ വീട്ടിലെ വിശ്വാസ് കൃഷ്ണ ( 34 ) മരണപ്പെട്ടതായി വീട്ടിൽ വിവരം ലഭിച്ചു. ഡ്രാഫ്റ്റ്സ്മാനായ വിശ്വാസ് ഒൻപത് മാസം മുൻപാണ് കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്നത്. അതിന് മുൻപെ ബംഗളൂരിലായിരുന്നു. ധർമ്മടത്തെ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകനാണ്. പൂജ രമേശാണ് ഭാര്യ. മകൻ ദൈവിക് (3]. സഹോദരൻ ജിതിൻ കൃഷ്ണ.

അതേസമയം കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം സ്വദേശികളാണ്.

മരിച്ച മലയാളികൾ (തിരിച്ചറിഞ്ഞവർ )

1. തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,
2. കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34
3. പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു ( 29 )
4. പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ
5. ⁠ കൊല്ലം സ്വദേശി ഷമീർ
6 . പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി മുരളീധരൻ (54)
7. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)
8. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്
9. കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56)
10 . തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ
11. കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ
12 . മലപ്പുറം തിരൂർ സ്വദേശി നൂഹ് (40 )
13 . കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!