വിദേശത്ത് നിന്നും കടത്തിയ 102.67 ഗ്രാം എംഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ.

Kannadiparamba online news
Screenshot

കണ്ണൂർ: വിദേശത്ത് നിന്നും കടത്തി കൊണ്ടുവന്ന വിപണിയിൽലക്ഷങ്ങൾ വില വരുന്ന മാരക ലഹരി മരുന്നു മായി രണ്ടു യുവാക്കളെ കെട്ടിടമുറിയിൽ നിന്നും പോലീസ് പിടികൂടി. 102.67 ഗ്രാം എംഡി എം എയുമായി വിദേശത്ത് നിന്നുമെത്തിയ അഴീക്കോട് മൈലാത്തടം സ്വദേശി കെ. സംഗീത് (32), ചേലേരി മുണ്ടേരി കടവിലെ കെ.ലിഗേഷ് (34) എന്നിവരെയാണ് ടൗൺ എസ്.ഐ ടി.കെ. അഖിലും സംഘവും ചെർപ്പുളശേരി സർക്കിൾ ഇൻസ്പെക്ടർ സി. വി. ബിജുവിൻ്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. കണ്ണൂർ തെക്കീ ബസാറിലെ അമാനി ഓഡിറ്റോറിയത്തിനു സമീപത്തെ കെട്ടിടത്തിലെ മുറിയിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത് പാലക്കാട് സ്വദേശിക്ക് 200 ഗ്രാം എംഡി എം എ കൈമാറിയശേഷം ബാക്കി വന്ന ലഹരിമരുന്നാണ് പ്രതിയിൽ നിന്നും ടൗൺ പോലീസ് പിടിച്ചെടുത്തത്. പാലക്കാട് പിടിയിലായ പ്രതി പ്രതിയുടെ ഫോൺ പരിശോധന നടത്തിയപ്പോഴാണ് വൻ മയക്കുമരുന്ന് കടത്തിൻ്റെ ചുരുളഴിഞ്ഞത്. മയക്കുമരുന്ന് കേസിൽപ്പെട്ട്ഒമാൻ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിയുടെ പാക്കിസ്ഥാനി സ്വദേശിനിയായ ഗേൾ ഫ്രണ്ട് മുഖാന്തിരമാണ് ഗൾഫിൽ നിന്നും സംഗീതിന് എംഡി എം എ കൈമാറിയത്. ഒരു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് എയർടിക്കറ്റും നൽകിയാണ് യുവാവ് ലഹരിമരുന്ന് നാട്ടിലേക്ക് കടത്തിയതെന്ന് പോലീസ് ചോദ്യം ചെയ്യലിൽ മൊഴി നൽകി. നാട്ടിലെത്തിയപ്പോൾ സഹായിയായി പ്രവർത്തിക്കുകയായിരുന്നു കൂട്ടുപ്രതിയായ ലീഗേഷ് . പ്രതികളുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!