തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബസ് കയറാനെത്തിയ 11 വയസുകാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിനിയായ ഫാത്തിമയ്ക്കാണ് (11) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.
മാതാവിനൊപ്പം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനായി ബസ് കയറാൻ സ്റ്റാൻഡിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. പെരുമ്പടവ്–ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ‘ശ്രീനിധി’ എന്ന സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഫാത്തിമ അപകടത്തിൽപ്പെട്ടത്. നടന്നുപോകവേ പുറകിലെത്തിയ ബസ് സ്റ്റാൻഡിൽ നിർത്തുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഇടതുകാൽ പാദത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

