കണ്ണൂർ .റിപ്പയറിങ്ങിനായി കടയിൽ സൂക്ഷിച്ച 18000 രൂപയുടെ മോട്ടോർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ചിറ്റാരിക്കാൽ കടുമേനിയിലെ മറ്റത്തിൽ ഹൗസിൽ തോമസിനെ (52) യാണ് ടൗൺ എസ് ഐ. ടി. കെ. അഖിൽ അറസ്റ്റുചെയ്തത്. തെക്കീ ബസാറിലെ ഇലക്ട്രിക്കൽ റിപ്പയറിങ്ങ് സ്ഥാപന ഉടമ കണ്ണൂർഎകെജി കോളനിയിലെ ഇ. സജി യുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. ഈ മാസം 6 ന് രാവിലെ 10 മണിക്കാണ് പരാതിക്കാരൻ്റെകടയിൽ വെച്ചിരുന്ന സലാം എന്നയാളുടെ 18000 രൂപ വിലവരുന്ന മോട്ടോർപ്രതി മോഷ്ടിച്ചു കൊണ്ടു പോയത്. പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

