കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു.

Kannadiparamba online news

തളിപ്പറമ്പ :ചുഴലി കുന്നുമ്പുറത്ത് തറവാട് കുടുംബസംഗമം കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്‌സൺ പി.കെ.സുബൈർ ഉദ്ഘാടനം. ചെയ്തു
കെ.പി. റഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി. എച്ച്.സിദ്ധീഖ് അധ്യക്ഷനായി.കെ.പി. ഹംസ, കെ.പി. ഇബ്രാഹിം, കെ.പി. റംലത്ത് എന്നിവർ ആശംസകൾ നേർന്നു .ചടങ്ങിൽ മുതിർന്ന അംഗങ്ങളായ കെ പി അബ്ദുൾ ഖാദർ , കെ.പി. മൊയ്‌തീൻ , കെ.പി.ആമിന , കെ.പി അലീമ , എന്നിവരെയും സി എച്ച് സിദ്ധീഖ്, പ്ലസ് ടുവിനു മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ റിഫ മുനീർ എന്നിവരെയുംആദരിച്ചു.
വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സ്
ജേതാവും മോട്ടിവേഷൻ സ്പീക്കറുമായ ഷമ്മാസ് മുഹമ്മദ് കരുവഞ്ചാൽ കുടുംബ ബന്ധങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. കെ.പി. ജലീൽ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!