പയ്യന്നൂരിൽ ബ്രാഹ്മണ സമൂഹംആവണി അവിട്ടം ആഘോഷിച്ചു.

Kannadiparamba online news

പയ്യന്നൂർ: പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രപരിസരത്തുള്ള ബ്രാഹ്മണ സമൂഹ മഠത്തിലെ സാമവേദ അംഗങ്ങൾ ക്ഷേത്രച്ചിറയിലുള്ള കാർത്തികേയ സ്നാനഘട്ടിൽ വെച്ച് സാമവേദ ഉപാകർമ്മം അഥവാ ആവണി അവിട്ടം മന്ത്രോച്ചാരണത്തിന്റെയും വേദോച്ചാരണത്തിന്റെയും അകമ്പടി യോടു കൂടി ഭക്തി ആദരപൂർവ്വം ആഘോഷിച്ചു.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തിലാണ് ഉപാകർമ്മ നടക്കുന്നത്
.യജ്ഞോപവീത ധാരണം നാളിൽ സാമവേദത്തിന് പ്രധാന്യം കൽപ്പികുന്ന ബ്രാഹ്മണരാണ് സാമവേദ ഉപാകർമ്മം അഥവാ ആവണി അവിട്ടം ആഘോഷിക്കുന്നത്
.സാമഗാനം പാടി ആരംഭിക്കുന്ന ചടങ്ങിൽ പാർത്ഥാ പ്രഭാത വന്ദനം, തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായ കാമോ കാർഷിത് ജപം, മഹാ സങ്കല്പം,യജ്ഞോപവീത ധാരണം അഥവാ പഴയ പൂണൂൽ ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നത് എന്നിവ കൂടി നിർവ്വഹിക്കുന്നു.കൂടാതെ ഋഷി പൂജ, ഹോമം,ദേവ തർപ്പണം,പിതൃർ തർപ്പണം, ഋഷി തർപ്പണം, ഗായത്രി മന്ത്രജപം എന്നീ ചടങ്ങുകളും നടന്നു. ജലാശയത്തിന് സമീപം ഇത്തരം ചടങ്ങുകൾ നടത്തുന്നത് അതിവിശേഷമായി കരുതിവരുന്നു. ആദ്യമായി ഉപനയന കഴിഞ്ഞ് ആദ്യം വരുന്ന ഉപാകർമ്മം നടത്തുന്ന ബഹ്മചാരിയായ കൗഷിക് രമേശ്അയ്യർക്കു വേണ്ടിയുള്ള പ്രത്യേക ചടങ്ങായ തലൈ ആവണി അവിട്ടവും ഇതോടൊപ്പം നടന്നു.
സ്നേഹത്തിന്റെ സഹോദര്യത്തിന്റെ ചിഹ്നമായി മഞ്ഞൾ ചരടുകൊണ്ടുള്ള കങ്കണം അനോന്യം കൈ തണ്ടയിൽ കെട്ടുകയും ചെയ്യുന്നതിനു ശേഷമാണ് ചടങ്ങുകൾ അവസാനിക്കുന്നത്.
ഏറണാകുളം
വെങ്കിടേശ്വര വാദ്ധ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിന് രാമനാഥ അയ്യർ, എച്ച് എൽ ഹരിഹരയ്യർ, ഗിരിഷ് അയ്യർ എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!