കക്കാട്: “സേവനപാതയിൽ മൂന്ന് പതിറ്റാണ്ട്, ഇനി സാന്ത്വന മേഖലയിലേക്ക്…” എന്ന സന്ദേശമുയർത്തി ദുബായ് പുഴാതി മേഖല കെ.എം.സി.സി പുതിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ദുബായ് പുഴാതി കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുഴാതി മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ ഒരുക്കുന്ന ‘പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റി’ന്റെ ഓഫീസ് ഉദ്ഘാടനവും വാഹന സമർപ്പണവും മെയ് 6-ന് നടക്കും.
• വേദി & സമയം: മെയ് 6 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കക്കാട് അങ്ങാടിയിൽ വെച്ചാണ് (വി.പി. മഹമൂദ് ഹാജി സൗധത്തിന് സമീപം) ചടങ്ങുകൾ നടക്കുന്നത്. സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും.
ഒരുക്കങ്ങൾ വിലയിരുത്തി വർക്കിംഗ് കമ്മിറ്റി:
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് മുന്നോടിയായി പുഴാതി മേഖല മുസ്ലിം ലീഗ് ഓഫീസിൽ വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് ചേർന്നു. പുഴാതി മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് ബി. അബ്ദുൾ കരീം സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു. ടി.പി. നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എ. ഗഫൂർ സ്വാഗതം പറഞ്ഞു.
പ്രഭാഷണം നടത്തിയവർ:
• കെ.ടി. ഹാഷിം
• കെ.പി.എ. സലിം
• നസീർ അത്താഴക്കുന്ന്
• കെ.ടി. റഫീഖ്
• കെ.വി. അബ്ദുൾ സലിം
• പി.പി. ഇബ്രാഹിം
• പി. റഷീദ
• സുബൈർ കിച്ചിരി
• വി.സി. മഹറൂഫ്
• ഷബീർ കുഞ്ഞിപ്പള്ളി എന്നിവർ യോഗത്തിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

